Thu. Jan 23rd, 2025

ഡൽഹി:

രാജ്യത്തെ കൊവിഡ് നിരക്ക്  പത്ത് ലക്ഷത്തി എഴുപത്തിനായിരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മുപ്പത്തി എണ്ണായിരത്തി തൊള്ളായിരത്തി രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. പുതുതായി 543 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ ഇരുപത്തി ആറായിരത്തി എണ്ണൂറ്റി പതിനാറായി. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ മൂന്ന് ലക്ഷം കടന്നു. ഇതിൽ ഒരുലക്ഷം കേസുകളും മുംബൈയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തമിഴ്നാട്ടിലും കർണ്ണാടകയിലും തുടർച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.  ആന്ധ്രപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂവായിരത്തി തൊള്ളായിരം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ  പശ്ചിമ ബംഗാളിലും ബിഹാറിലും ഉത്തർപ്രദേശിലും പ്രതിദിന രോഗബാധ രണ്ടായിരം കടന്നു. അതേസമയം, ഡൽഹിയിൽ കൊവിഡ് നിരക്കിൽ കുറവ് വന്നിട്ടുണ്ട്. ലോകത്ത് കൊവിഡ് നിരക്കിൽ രണ്ടാമതുള്ള ബ്രസീലിന്റെ  പ്രതിദിന വര്‍ദ്ധനയ്ക്ക് സമാനമാണ് ഇപ്പോൾ ഇന്ത്യയിലേതും.

 

By Arya MR