Fri. Apr 19th, 2024
തിരുവനന്തപുരം:

യുഎഇ കോണ്‍സുലേറ്റ് ജനറലിന്‍റെ ഗണ്‍മാന്‍ ജയഘോഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തു. ഇയാളിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ച സംഘം വീണ്ടും ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. തന്നെ ആരോ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാൽ ആരിൽ നിന്നാണ് ഭീഷണിയെന്ന് വെളിപ്പെടുത്തിയില്ല. ജയഘോഷില്‍ നിന്ന് ഐബിയും വിവരങ്ങള്‍ തേടിയിട്ടുണ്ട്. 

അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദിനെ പാസ്‌പോർട്ട് റദ്ദാക്കിയതിനെ തുടർന്ന് യുഎഇ ഉടൻ നാടുകടത്തും. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനത്തിൽ ഏറ്റവും അടുത്ത ദിവസം ഇയാളെ ഡൽഹിയിലോ കൊച്ചിയിലോ എത്തിച്ചേക്കുമെന്നാണ് റിപ്പോർട്ട്. സ്വർണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദ് നിലവിൽ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ്. 

 

 

By Athira Sreekumar

Digital Journalist at Woke Malayalam