Sun. Apr 6th, 2025

ജയ്പ്പൂർ:

ബിജെപിയുടെ സർക്കാർ അട്ടിമറി ശ്രമം തെളിയിക്കാനായി രാജസ്ഥാൻ കോൺഗ്രസ്സ്  കേന്ദ്രമന്ത്രിയുടെയും വിമത എംഎൽഎമാരുടേയും ഫോൺ ചോർത്തിയതിൽ  ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി. നിയമവിരുദ്ധമായാണ് കേന്ദ്ര മന്ത്രി ഗജേന്ദ്ര ശെഖാവത്തിൻറെ ഫോൺ ചോർത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തിൽ സിബിഐ അന്വേഷണവും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

കോൺഗ്രസ്സ് സർക്കാരിനെ താഴെയിറക്കാൻ നടന്ന ഗൂഢാലോചനയെ കുറിച്ച് കേന്ദ്ര മന്ത്രിക്കെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് വിമത എംഎൽഎമാരുടെയും കേന്ദ്ര മന്ത്രിയുടെയും ശബ്ദരേഖ ഇന്നലെ കോൺഗ്രസ്സ് പുറത്തുവിട്ടത്. 

By Arya MR