Sun. Jun 29th, 2025

തിരുവനന്തപുരം:

ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്ന്  പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കാന്‍ തീരുമാനം. കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പിഡബ്ല്യൂസിയെ ഒഴിവാക്കുന്ന കാര്യം ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് അറിയിച്ചത്. ഇത് സംബന്ധിച്ച് വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി പിഡബ്ല്യൂസിക്ക് നല്‍കുന്നതിനെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു.

By Binsha Das

Digital Journalist at Woke Malayalam