Sun. Apr 28th, 2024

തിരുവനന്തപുരം:

ആത്മഹത്യയ്ക്ക് ശ്രമിച്ച യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷ് ബ്ലേഡ് വിഴുങ്ങിയെന്നത് കള്ളമാണെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ  അറിയിച്ചു. ജയഘോഷ് അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍, സ്വപ്ന സുരേഷിന്‍റെ സംഘം കൊലപ്പെടുത്തുമെന്ന് ജയഘോഷ് ഭയപ്പെട്ടിരുന്നതായി ജയഘോഷിന്റെ സുഹൃത്ത് വെളിപ്പെടുത്തി. അതേസമയം, അദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി കസ്റ്റംസ് അന്വേഷണം തുടങ്ങി.

 

By Binsha Das

Digital Journalist at Woke Malayalam