Wed. Jan 22nd, 2025

ജയ്പൂര്‍:

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ പുതിയ വെളിപ്പെടുത്തലുമായി
ബിജെപി സഖ്യകക്ഷി. കോണ്‍ഗ്രസില്‍ സച്ചിന്‍ പെെലറ്റ് വമിത നീക്കം നടത്തിയ ഘട്ടത്തില്‍ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ കോൺഗ്രസ് എംഎൽഎമാരോട് അശോക് ഗെഹ്​ലോട്ടിനെ പിന്തുണക്കാൻ ആവശ്യപ്പെട്ടതായാണ് വെളിപ്പെടുത്തല്‍. രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എംപിയായ ഹനുമൻ ബെനിവാൾ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം, അശോക് ഗെഹ്​ലോട്ട് സര്‍ക്കാരിന് പിന്തുണയോറുകയാണ്. ഗെഹ്​ലോട്ട് പക്ഷത്തിനൊപ്പം നില്‍ക്കാന്‍ ഭാരതീയ ട്രെെബല്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കി.

 

By Binsha Das

Digital Journalist at Woke Malayalam