Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളത്തില്‍  രണ്ട് കൊവിഡ് മരണം കൂടി. വെെപ്പിനില്‍ മരിച്ച കന്യാസ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ഉറവിടം അന്വേഷിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ബുധനാഴ്ചയാണ് കുഴുപ്പിള്ളി എസ്ഡി കോണ്‍വെന്‍റിലെ സിസ്റ്റര്‍ ക്ലയര്‍ മരിച്ചത്. ഇന്നാണ് കൊവിഡ് പിരശോധന ഫലം പുറത്തുവന്നത്.

തൃശൂരില്‍ രണ്ട് ദിവസം മുമ്പ് മരിച്ച ഇരിങ്ങാലക്കുട സ്വദേശിയുടെ കൊവിഡ് പരിശോധനഫലവും ഇന്നാണ് പുറത്തുവന്നത്. അവിട്ടത്തൂര്‍ സ്വദേശി നാല്‍പ്പത്തിയഞ്ചുകാരനായ ഷിജുവിന്‍റെ പരിശോധനഫലമാണ് പോസിറ്റീവായത്. രോഗ ഉരഴിടം വ്യക്തമല്ല. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 39 ആയി. 

By Binsha Das

Digital Journalist at Woke Malayalam