Thu. Dec 19th, 2024

തിരുവനന്തപുരം:

സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ വിശദമായ പ്രതികരണവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്വപ്ന സുരേഷുമായി അപരിചത്വമില്ല. കഴിഞ്ഞ നാല് വര്‍ഷമായി അവരായിരുന്നു യുഎഇ കോണ്‍സുലേറ്റിന്‍റെ മുഖമായി കേരള സര്‍ക്കാരിന് മുന്നിലെത്തിയിരുന്നത്. കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയെ സംബന്ധിച്ച് ഒരു സംശയം ഉണ്ടാകേണ്ട കാര്യമുണ്ടായിരുന്നില്ല. ഒരു സഹായവും അവര്‍ ആവശ്യപ്പെട്ടിട്ടില്ല. ഓദ്യോഗിക കാര്യങ്ങളല്ലാതെ ഒന്നും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്‌നയുടെ തോളില്‍ തട്ടുന്നതിന് അശ്ലീല സ്വഭാവം തോന്നുന്നത് അത് തോന്നുവരുടെ മനസിന്റെ വൈകൃതമാണെന്നും അതില്‍ തെറ്റ് കാണാനില്ലെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി. അതേസമയം, സ്വപ്‌ന സുരേഷുമായി തനിക്ക് വ്യക്തിബന്ധമുണ്ടെന്ന് ആരോപിച്ച  ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെതിരെ നിയമനടപടിക്കൊരുങ്ങുകയാമ് സ്പീക്കര്‍.

By Binsha Das

Digital Journalist at Woke Malayalam