Sat. Jan 18th, 2025

തിരുവനന്തുപുരം:
മുഖ്യ​മ​ന്ത്രി സം​സ്ഥാ​ന​ത്തി​ന്‍റെ യ​ശ​സി​ന് ക​ള​ങ്കം വ​രു​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തി​ല്‍ കു​റ​ഞ്ഞ ഒ​രു ന​ട​പ​ടി​യും സ്വീ​കാ​ര്യ​മ​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ള്ള​ക്ക​ട​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​വ​ര്‍​ക്കും രാ​ജ്യ വി​രു​ദ്ധ​പ്ര​വ​ര്‍​ത്ത​നം ചെ​യ്യു​ന്ന​വ​ര്‍​ക്കും സം​ര​ക്ഷ​ണം ന​ല്‍​കു​ന്നു. സ്വ​ന്തം പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യെ മാ​റ്റി നി​ര്‍​ത്തി​യ​തു കൊ​ണ്ട് എ​ല്ലാം അ​വ​സാ​നി​ച്ചു​വെ​ന്ന് ക​രു​തേ​ണ്ട. ഇ​ത് ജ​ന​ങ്ങ​ള്‍​ക്ക് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല.