Thu. Dec 19th, 2024

കൊച്ചി:
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചതിന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംപിക്കും കുന്നത്തുനാട് എംഎൽഎ വിപി സജീന്ദ്രനെതിരേയും പൊലീസ് കേസെടുത്തു. കുന്നത്തുനാട് പൊലീസാണ് കേസെടുത്തത്. മഴവന്നൂർ ഗ്രാമ പഞ്ചായത്ത് കെട്ടിടം ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടാണ് കേസ്. നൂറിലധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. അഭിഭാഷകനായ അരുൺ കുമാർ നൽകിയ പരാതിയിലാണ് കേസെടുത്തത്.