കൊച്ചി:
കാരക്കോണം മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ ക്രൈംബ്രാഞ്ചിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. കേസിൽ മുഖ്യപ്രതികളായ സിഎസ്ഐ സഭാ അധ്യക്ഷൻ ധർമരാജ് രസാലം, കോളേജ് ഡയറക്ടർ ഡോ. ബെനറ്റ് എബ്രഹാം എന്നീ വമ്പൻ സ്രാവുകൾക്കെതിരെ എന്തുകൊണ്ട് നടപടിയില്ലെന്നും ക്രൈം ബ്രാഞ്ച് ജീവനക്കാർക്ക് പിന്നാലെ മാത്രമാണ് പോകുന്നതെന്നും ഹൈക്കോടതി വിമർശിച്ചു. പത്ത് ദിവസത്തിനകം അന്വേഷണ പുരോഗതി അറിയിക്കാൻ കോടതി ക്രൈം ബ്രാഞ്ചിനോട് നിർദേശിച്ചിരിക്കുകയാണ്.