Mon. Dec 23rd, 2024

യുഎഇ:

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഫൈസൽ ഫരീദിനെ യുഎഇ ഉടൻ തന്നെ നാടുകടത്തിയേക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് ഇതുസംബന്ധിച്ച് യുഎഇ ഉറപ്പ് നൽകിയതായാണ് സൂചന. ഇപ്പോൾ ദുബായിലുള്ള പ്രതിയെ ഇന്ത്യയിലെത്തിക്കാനാണ് നടപടി. അതേസമയം, ഫെെസലിനെ  ദുബായ് പൊലീസ് ചോദ്യം ചെയ്തതായും വിവരമുണ്ട്.

By Binsha Das

Digital Journalist at Woke Malayalam