Mon. Dec 23rd, 2024

തിരുവനന്തുപുരം:
കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കളക്ടര്‍. അതേസമയം, പൊതുഗതാഗതത്തിന് കര്‍ശനമായ നിയന്ത്രണം മാത്രമാണുള്ളതെന്നും നിരോധനമില്ലെന്നും കളക്ടര്‍ ഡോ ഡി. സജിത് ബാബു അറിയിച്ചു. അതത് പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ജില്ലാപൊലീസ് മേധാവിയുടെ നിര്‍ദേശത്തിന് അനുസരിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ജൂലൈ 31 വരെയുള്ള ഈ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.