Sat. Jun 28th, 2025

ന്യൂഡല്‍ഹി:

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ  അധ്യക്ഷനുമായ സൗരവ് ഗാംഗുലി ക്വാറന്‍റീനില്‍. മുതിര്‍ന്ന സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സൗരവ് ഗാംഗുലി ക്വാറന്‍റീനില്‍ പ്രവേശിച്ചത്. ഗാംഗുലിയുടെ ജന്മദിനാഘോഷത്തില്‍ സ്നേഹാശിഷ് ഗാംഗുലിയും പങ്കെടുത്തിരുന്നു.

ഇന്നലെയാണ് സ്‌നേഹാശിഷിന് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌നേഹാശിഷിനെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.

By Binsha Das

Digital Journalist at Woke Malayalam