Thu. Jan 23rd, 2025

തിരുവനന്തപുരം:

രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം  വിദ്യാഭ്യാസ മന്ത്രി ന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. പ്ലസ്ടുവിന് 85.13 ശതമാനം ആണ് വിജയം . കഴിഞ്ഞ തവണ 84.33 ശതമാനം ആയിരുന്നു വിജയം. വിച്ച്എസ്ഇ റഗുലര്‍ വിഭാഗത്തിൽ 81.8 ആണ് വിജയ ശതമാനം.

വിജയ ശതമാനം കൂടിയ ജില്ല എറണാകുളമാണ്. 114 സ്കൂളുകൾക്ക് 100 ശതമാനം വിജയം നേടാനായെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം കോഴിക്കോടായിരുന്നു വിജയ ശതമാനം കൂടിയ ജില്ല. ഏറ്റവും കൂടുതൽ കുട്ടികൾക്ക് എ പ്ലസ് കിട്ടിയ ജില്ല മലപ്പുറമാണ്.

പുനർ മൂല്യ നിർണയത്തിന് ഈ മാസം 21 വരെ അപേക്ഷിക്കാം. സേ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും. ഈ മാസം തന്നെ പ്ലസ് വൺഫലവും പ്രഖ്യാപിക്കും.

 

By Binsha Das

Digital Journalist at Woke Malayalam