Thu. Sep 18th, 2025

ഗോവ:
ഗോവയിൽ ഇന്ന് രാത്രി എട്ട് മുതല്‍ നാളെ രാവിലെ ആറ് വരെ ജനതാ കര്‍ഫ്യൂ ആചരിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ മൂന്ന് ദിവസം സമ്പൂർണ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവയില്‍ ഇന്നലെ മാത്രം 170 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥനത്തെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.