Mon. Dec 23rd, 2024

ഡൽഹി:

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തി ഒൻപതിനായിരത്തി നാന്നൂറ്റി ഇരുപത്തി ഒൻപത് പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് നിരക്ക് ഒൻപത് ലക്ഷത്തി മുപ്പത്തി ആറായിരത്തി ഒരുന്നൂറ്റി എൺപത്തി ഒന്നായി. കഴിഞ്ഞ 24 മണിക്കൂറിൽ  582 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചത്തോടെ ആകെ മരണസംഖ്യ ഇരുപത്തി നാലായിരത്തി മുന്നൂറ്റി ഒൻപതായി. അതേസമയം, രോഗമുക്തി നിരക്കും ഉയരുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 5,92,031 പേർ രോഗമുക്തരായി. 

By Arya MR