Wed. Jul 2nd, 2025

കോട്ടയം:

കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ പതിനെട്ടോളം ജീവനക്കാര്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോ സര്‍വീസ് പുനരാരംഭിച്ചു. മുഴുവൻ ബസുകളും അണുവിമുക്തമാക്കിയാണ് സർവീസ് പുനരാരംഭിച്ചത്. കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ പെട്ട ഡിപ്പോയിലെ എല്ലാ ജീവനക്കാരെയും നിരീക്ഷണത്തിലാക്കി.

ജൂലെെ 13ന് നാണ് പാല മുനിസിപ്പാലിറ്റി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തോടൊപ്പം ബസ്സില്‍ സഞ്ചരിച്ചവര്‍  കോട്ടയം കൊറോണ കണ്ട്രോള് റൂമില് ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

 

By Binsha Das

Digital Journalist at Woke Malayalam