Thu. Apr 17th, 2025

റായ്പൂര്‍:

ഛത്തീസ്ഗഢില്‍ ക്യാബിനറ്റ് മന്ത്രിമാരുടെ ഓഫീസുകളില്‍ പാര്‍ലമെന്ററി സെക്രട്ടറിമാരായി 15 കോണ്‍ഗ്രസ് എംഎല്‍എമാരെ നിയമിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍. രാജസ്ഥാനിലെ സംഭവവികാസങ്ങള്‍ കണക്കിലെടുത്താണ് ഛത്തീസ്ഗഢിലും മുഖ്യമന്ത്രിയുടെ പുതിയ നീക്കമെന്നാണ് സൂചന. പാര്‍ലമെന്‍ററി സെക്രട്ടറിമാരായി നിയമിച്ച പതിനഞ്ച് പേരില്‍ പത്ത് പേരും പിന്നാക്ക വിഭാഗത്തില്‍ നിന്നും പട്ടിക വര്‍ഗ വിഭാഗത്തില്‍നിന്നുമുള്ളവരാണ്. മൂന്ന് പേര്‍ സ്ത്രീകളാണ്. അതേസമയം,  നിയമനത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി.

 

By Binsha Das

Digital Journalist at Woke Malayalam