ഡൽഹി:
ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ നിർമ്മാണത്തിന് കേന്ദ്രം അനുമതി നൽകി. നിർമാണത്തിനുള്ള കരട് രൂപരേഖയാണ് കേന്ദ്ര ഉപരിതലമന്ത്രാലയം ഇറക്കിയത്. ജൂലായ് അവസാനത്തോടെ അന്തിമ ഉത്തരവിറങ്ങും. വൈദ്യുതിവാഹനങ്ങളിൽ ബാറ്ററി ചാർജ്ജ് ചെയ്യാൻ മണിക്കൂറുകൾ വേണ്ടിവരുമെന്ന പോരായ്മ മറികടക്കാനാണ് ഹൈഡ്രജൻ വാഹങ്ങൾ നിർമ്മിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ പെട്രോൾ പമ്പ് ചെയ്യുന്നതുപോലെ ഹൈഡ്രജൻ പമ്പ് ചെയ്ത് കയറ്റമെന്നതാണ് ഇതിന്റെ സവിശേഷത.