Fri. Jun 6th, 2025
തിരുവനന്തപുരം:

തിരുവനന്തപുരം സ്വ‌ർണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിനായി എൻഐഎ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ടിന് ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് ഇൻ്റർപോളിന് കൈമാറും. അതേസമയം സരിത്തിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.  സന്ദീപിന്‍റെ ബാഗ് തുറന്ന് പരിശോധിക്കാനും അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നതിലൂടെ യുഎഇ കേന്ദ്രീകരിച്ചുള്ള സ്വ‍ർണ്ണക്കടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് സൂചന.

By Athira Sreekumar

Digital Journalist at Woke Malayalam