ഇസ്താംബുൾ:
ഇസ്താംബൂളിലെ മ്യൂസിയമായിരുന്ന ഹാഗിയ സോഫിയ വീണ്ടും മോസ്കാക്കി മാറ്റിയ തുർക്കി ഭരണകൂടത്തിന്റെ നടപടിയെ ശക്തമായ ഭാഷയിൽ വിമർശിച്ച് യൂറോപ്പ്യൻ യൂണിയൻ. നടപടി മതസമൂഹങ്ങൾ തമ്മിൽ വിവേചനമുണ്ടാക്കുന്നതും തുർക്കിയുമായി നടന്നുവരുന്ന ചർച്ചകൾക്കും സഹകരണത്തിനും തുരങ്കം വയ്ക്കുന്നതുമാണെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യമേധാവി ജോസഫ് ബോറൽ പറഞ്ഞു. തുർക്കിയുടെ മെഡിറ്ററേനിയനിലെ പ്രകൃതിവാതക പര്യവേക്ഷണത്തിലും യൂറോപ്പ്യൻ യൂണിയൻ അതൃപ്തി പ്രകടിപ്പിച്ചു.