Mon. Dec 23rd, 2024

തിരുവനന്തപുരം :
തിരുവനന്തപുരം സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ മൂന്നുപേർ കസ്റ്റംസിന്‍റെ കസ്റ്റഡിയില്‍. ഇവരില്‍ വളരെ നാളുകളായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വർണ കള്ളക്കടത്ത് കേസ് പ്രതി ജലാലും ഉണ്ട്. ഇന്നലെ കൊച്ചി കസ്റ്റംസ് ഓഫീസില്‍ ജലാൽ കീഴടങ്ങുകയായിരുന്നു. റമീസിൽനിന്ന്​ ലഭിച്ച വിവരത്തി​ന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്​റ്റഡിയിലെടുത്തത്​. ഇവരെ കസ്​റ്റംസ്​ ചോദ്യം ചെയ്യുകയാണ്​.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി 60 കോടിയിലേറെ രൂപയുടെ സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് ജലാലിനെ കസ്റ്റംസ് തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നുറമീസിൽ നിന്ന് ജലാലടക്കം കസ്റ്റഡിയിലുള്ള മൂന്ന് പേരും സ്വർണ്ണം വാങ്ങിയെന്നാണ് സംശയം.

By Binsha Das

Digital Journalist at Woke Malayalam