തിരുവനന്തപുരം:
എയര്‍ ഇന്ത്യ സാറ്റ്സിന്റെ മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെതിരെ അന്വേഷണം. എയര്‍ ഇന്ത്യ സാറ്റ്സില്‍ സ്വപ്ന സുരേഷ് നിയമിക്കപ്പെട്ടത് ബിനോയ് ജേക്കബിന്റെ കാലയളവിലായിരുന്നു. സ്വപ്ന സുരേഷിന്റെ അയോഗ്യത മറച്ചുവെച്ച് നിയമിച്ചത് ബിനോയ് ജേക്കബ് ആണെന്ന് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയ മെറിന് മാത്യു മാധ്യമങ്ങളേട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജേക്കബിലേക്കും അന്വേഷണം നീളുന്നത്. ഇക്കാലയളവിലെ സ്വര്‍ണക്കടത്തു കേസുകളും അന്വേഷിക്കുന്നുണ്ട്.