Sun. Feb 23rd, 2025

ജയ്പ്പൂർ:

രാജസ്ഥാനിൽ ഇന്ന് വീണ്ടും കോൺഗ്രസ് നിയമസഭാകക്ഷി യോഗം ചേരും. ബിജെപിയിലേക്ക് കളം മാറാനിരുന്ന രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന് ഒരവസരം കൂടി നൽകാനാണ് യോഗമെന്ന് കോൺഗ്രസ് ഉന്നതവൃത്തങ്ങൾ പറഞ്ഞു. തർക്കം പാർട്ടിയ്ക്കകത്ത് തന്നെ പരിഹരിക്കാനാണ് കോൺഗ്രസ്സ് ആലോചിക്കുന്നത്.

സ്വതന്ത്രർ ഉൾപ്പടെ 104 എംഎൽഎമാരെ കോൺഗ്രസ്സ് ഇപ്പോൾ ജയ്‌പ്പൂരിലെ ഒരു റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, 16 എംഎൽഎമാർ സച്ചിൻ പൈലറ്റിനൊപ്പം ഡൽഹിയിലെ ഒരു റിസോർട്ടിലുണ്ടെന്നാണ് കോൺഗ്രസ്സിന് ലഭിച്ച വിവരം. 

By Arya MR