Thu. Jan 23rd, 2025

കൊച്ചി:

സു​പ്രീം​കോ​ട​തി​യ്ക്ക് സമാനമായി കേരള ഹെെക്കോടതിയിലും ‘അ​ഡ്വ​ക്ക​റ്റ് ഓ​ൺ റെ​ക്കോ​ഡ്’ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ സാ​ധ്യ​ത തേ​ടു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ റി​പ്പോ​ർ​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ട്​  ഹെെക്കോടതി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ന് ക​ത്ത് ന​ൽ​കി. ഓ​ൺ​ലൈ​ൻ സം​വി​ധാ​നം വ​ന്ന​തോ​ടെ എ​വി​ടെ​നി​ന്നും ഹ​ര്‍ജി ഫയല്‍ ചെയ്യാന്‍ സാധിക്കും. ഇ​തോ​ടെ​യാ​ണ്​​ ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണം ല​ക്ഷ്യ​മി​ട്ട്​ കേ​ര​ള ഹൈ​ക്കോടതിയും ‘അ​ഡ്വ​ക്ക​റ്റ് ഓ​ൺ റെ​ക്കോ​ഡ്’ സംവിധാനത്തിന്‍റെ സാധ്യത തോടുന്നത്.

By Binsha Das

Digital Journalist at Woke Malayalam