ജനീവ:
കൊറോണ വൈറസ് വായുവിലൂടെ പകരുന്നതായുള്ള തെളിവുകള്‍ പുറത്തു വരുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. തുമ്മല്‍, ചുമ എന്നിവയിലൂടെ പുറന്തള്ളപ്പെടുന്ന തുള്ളികൾ വായുവില്‍ ഒളിഞ്ഞിരുന്ന് ആളുകളെ ബാധിക്കുമെന്നാണ് 32 രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകരുടെ കണ്ടെത്തല്‍.
വായിൽ നിന്ന് വരുന്ന ചെറിയ ഉമിനീർ കണികകളിൽ ഉള്ള വൈറസ് പോലും കുറേനേരം വായുവിൽ തങ്ങി നിന്ന് രോഗം പരത്തുമെന്ന് ഡബ്ല്യു.എച്ച്.ഒ. കോവിഡ്19 സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.