Mon. Dec 23rd, 2024

തിരുവനന്തപുരം:

 സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായര്‍ ഒളിവിലിരിക്കേ തന്നെ വിളിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ അമ്മ ഉഷ. സ്വപ്‌ന സുരേഷിനൊപ്പം മകന്‍ പോയത് സുഹൃത്തെന്ന നിലയിലാണെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവച്ച് പെടുത്താന്‍ ശ്രമിക്കുന്നതായി സന്ദീപ് കരഞ്ഞുപറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കണമെന്നും മകന്‍ പറഞ്ഞതായി ഉഷ വെളിപ്പെടു്തതി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതിയാണ് സന്ദീപ് നായര്‍.

By Binsha Das

Digital Journalist at Woke Malayalam