Mon. Dec 23rd, 2024

ജയ്പൂർ:

രാജസ്ഥാൻ സർക്കാരിനെ  ന്യൂനപക്ഷമാക്കി കൊണ്ട് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് നടത്തുന്ന വിമത നീക്കങ്ങൾക്ക് തടയിടാൻ കോൺ​ഗ്രസ് ശ്രമം തുടരുന്നു. സോണിയ ​ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ് പട്ടേൽ, എഐസിസി ജനറൽ സെക്രട്ടറിമാരായ  പ്രിയങ്ക ​ഗാന്ധി, കെസി വേണു​ഗോപാൽ എന്നിവരെല്ലാം ഇന്ന് സച്ചിൻ പൈലറ്റുമായി നേരിട്ട് സംസാരിച്ചു.  

അതേസമയം കഴിഞ്ഞ ആറ് മാസമായി സച്ചിൻ പൈലറ്റും ബിജെപി നേതൃത്വവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് കോൺഗ്രസ് പറയുന്നത്. അട്ടിമറി മുൻനിർത്തി  കോൺ​ഗ്രസ് എംഎഎമാരെയെല്ലാം റിസോ‍ർട്ടിലേക്ക് മാറ്റാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. 

By Arya MR