Sat. Jul 26th, 2025

പട്‌ന:

കൊവിഡ് പ്രതിരോധ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി പട്‌നയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. ഇന്ന് മുതലാണ് പരീക്ഷണം ആരംഭിക്കുക. ആശുപത്രി അധികൃതര്‍ തിരഞ്ഞെടുത്ത 18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള 18 വളണ്ടിയര്‍മാരിലാണ് പരീക്ഷണം നടത്തുക.  ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം പരിശോധനാഫലത്തില്‍ കുഴപ്പങ്ങളൊന്നുമില്ലാത്തവര്‍ക്കായിരിക്കും ആദ്യ ഡോസ് നല്‍കുക. ട്രയിലിന്റെ ഭാഗമായി ഒരാള്‍ക്ക് മൂന്നു ഡോസാണ് നല്‍കുക.

By Binsha Das

Digital Journalist at Woke Malayalam