Sat. Nov 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിൽ രാജകുടുംബത്തിന്റെ അധികാരം അംഗീകരിച്ച് സുപ്രീം കോടതി വിധി. ക്ഷേത്രത്തി​ന്‍റെ ഭരണം താൽകാലിക സമിതിക്ക്​ കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. ജില്ലാ ജഡ്​ജി അധ്യക്ഷനായ സമിതിയാവും ക്ഷേത്രത്തിന്‍റെ ഭരണം തൽകാലികമായി നടത്തുക. ക്ഷേത്രഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികളിലാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും, രാജാവിന്റെ അനന്തരാവകാശിക്ക് ക്ഷേത്രം കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമാണ് 2011 ജനുവരിയില്‍ ഹൈക്കോടതി പുറപ്പടിവിച്ച വിധി. ഈ വിധിക്കെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

By Binsha Das

Digital Journalist at Woke Malayalam