Fri. Mar 29th, 2024

തിരുവനന്തപുരം:

കേരളത്തിൽ കൊവിഡ് ബാധിക്കുന്നവരിൽ കൂടുതൽ പുരുഷന്മാർ. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രോഗബാധിതരിൽ 73.4% പേർ പുരുഷന്മാരും 26.6% സ്ത്രീകളുമാണ്. കൂടുതൽ പേർക്കും രോഗലക്ഷണം തൊണ്ടവേദനയെന്നും റിപ്പോർട്ടിലുണ്ട്.സംസ്ഥാനത്തെ കൊവിഡ് സ്ഥിതിയെക്കുറിച്ച് പഠന റിപ്പോർട്ട് വേണമെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് ആദ്യം സ്ഥിരീകരിച്ച 500 പേരിലായിരുന്നു പഠനം.

 

By Arya MR