Fri. Apr 11th, 2025

ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മാവോവാദി ബന്ധം ചുമത്തപ്പെട്ട് അറസ്റ്റിലായ വിപ്ലവകവി വരവര റാവുവിന്റെ ആരോഗ്യനില ആശങ്കാജനകമാണെന്ന് കുടുംബത്തിന്‍റെ വെളിപ്പെടുത്തല്‍.  അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിടരുതെന്നും കേന്ദ്രത്തോട് കുടുംബാംഗങ്ങള്‍ അപേക്ഷിച്ചു. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ അദ്ദേഹത്തെ എത്രയും പെട്ടെന്ന് വിട്ടയയ്ക്കണമെന്ന്  ഭാര്യ പി ഹേമലതയും മക്കളും ആവശ്യപ്പെട്ടു. ഭീമ കൊറഗാവ്‌ കേസില്‍ ജാമ്യമില്ലാതെ 22 മാസമായി അദ്ദേഹം ജയിലിലാണ്. 

By Binsha Das

Digital Journalist at Woke Malayalam