Mon. Dec 23rd, 2024

കണ്ണൂർ:

പരിയാരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലിരിക്കെ ഇന്നലെ  മരിച്ച അറുപത്തി മൂന്നുകാരിയായ സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  കുന്നോത്തുപറമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹജ്ജുമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറെക്കാലമായി ഇവർ അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച ഇവരുടെ ഭർത്താവിന്റെ നിലയും അതീവ ഗുരുതരമാണ്.  എന്നാൽ ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല.  കൊവിഡ് സ്ഥിരീകരണത്തിനു മുമ്പ് ഇയാൾ പാനൂരിലും, കോഴിക്കോടും നടന്ന ചില ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.

By Arya MR