Mon. Dec 23rd, 2024
വാഷിംഗ്‌ടൺ:

ആഗോളതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം  ഒരു കോടി ഇരുപത്തിയാറ് ലക്ഷം കടന്നു.  രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ലോകത്തെ കൊവിഡ് മരണനിരക്ക്  അഞ്ച് ലക്ഷത്തിഅറുപത്തി ഒരായിരം കടന്നു. അമേരിക്കയിൽ  24 മണിക്കൂറിനിടെ എഴുപത്തി ഒരായിരം പേർക്ക് രോഗം ബാധിക്കുകയും 698 പേർ മരിക്കുകയും ചെയ്തു. ബ്രസീലിൽ നാൽപ്പത്തി ഒരായിരം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ആയിരത്തി ഒരുന്നൂറ്റി നാൽപ്പത്തി നാല് പേർ മരണപ്പെട്ടു. 

By Arya MR