Sun. Jul 6th, 2025

ലണ്ടൻ:

കൊവിഡ് പശ്ചാത്തലത്തിൽ  ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പ് ഉപേക്ഷിച്ചെങ്കിലും കളിക്കാര്‍ക്കുള്ള പ്രൈസ് മണി വിതരണം ചെയ്യുമെന്ന് സംഘാടകരായ ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ് അറിയിച്ചു.  മെയിന്‍ ഡ്രോയില്‍ മത്സരിക്കേണ്ടിയിരുന്ന 256 താരങ്ങള്‍ക്ക് 31,000 ഡോളര്‍ വീതവും  യോഗ്യതാ മത്സരങ്ങളില്‍ കളിക്കേണ്ടിയിരുന്ന 224 കളിക്കാര്‍ക്ക് 15,600 ഡോളര്‍ വീതവും ലഭിക്കും. ഇതിനുപുറമെ വീൽചെയർ വിഭാഗങ്ങളിൽ മത്സരിക്കേണ്ടിയിരുന്നവർക്കും പ്രൈസ് മണി നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

 

By Arya MR