Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 141 പേർ രോഗമുക്തരായി. തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളും 3, തൃശ്ശൂര്‍ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗ മുക്തരായവരുടെ കണക്കുകൾ.

രോഗം സ്ഥിരീകരിച്ചവരിൽ 167 പേര്‍ വിദേശത്തുനിന്ന് വന്നവരും 76 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. അതേസമയം, ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധിതരായത് 234 പേരാണ്. തിരുവനന്തപുരത്ത് സൈഫുദ്ദീന്‍ (66), എറണാകുളത്ത് പി.കെ ബാലകൃഷ്ണന്‍ (79) എന്നിവർ ഇന്ന് കൊവിഡ് ബാധയെത്തുടർന്ന് മരിച്ചു. നിലവിൽ 3694 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.

By Arya MR