Mon. Dec 23rd, 2024

തിരുവനന്തപുരം:

തമിഴ്‍നാട്ടിലെ ഹോട്ട്സ്പോട്ട് മേഖലകളിൽ നിന്ന് എത്തിയവരിൽ നിന്നാണ് പൂന്തുറയിൽ രോഗവ്യാപനം ഉണ്ടായതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വ്യാപാരത്തിനായും മറ്റും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരോട് ഇടപെടുമ്പോൾ ശ്രദ്ധവേണമെന്ന് മന്ത്രി ഓർമപ്പെടുത്തി. 

അതേസമയം, ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് പൂന്തുറ സ്വദേശികൾ സംഘർഷം നടത്തിയതിനെ മന്ത്രി അപലപിച്ചു. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പോലീസുമായി പ്രദേശവാസികൾ സംഘർഷം നടത്തിയത്. എന്നാൽ, ഇപ്പോൾ സ്ഥിതി ശാന്തമായെന്ന് ശൈലജ ടീച്ചർ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. 

70 വയസ്സിനു മുകളിലുള്ളവര്‍ക്കായി പ്രദേശത്ത് തന്നെ പ്രത്യേകം താമസസൗകര്യമൊരുക്കാനാണ് ആലോചന. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകളിലുള്ളവരെയായിരിക്കും മാറ്റുക. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററും പൂന്തുറയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്.

By Arya MR