Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരത്തെ നയതന്ത്ര ബാഗിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് കേസിൽ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച്‌ കൈരളി ചാനലിനെതിരേ നിയമ നടപടിയുമായി ശശി തരൂര്‍ എംപി. കേസിൽ ആരോപണ വിധേയയായ യുവതിയുമായി ബന്ധപ്പെടുത്തി അപവാദ പ്രചരണങ്ങൾ നടത്തിയതിനാണ് അദ്ദേഹം നിയമനടപടിക്കൊരുങ്ങുന്നത്.

തന്റെ അഡ്വക്കേറ്റ് സി പി എമ്മിന്റെ ടി വി ചാനലായ “കൈരളി”ക്ക് ആറു പേജുള്ള വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അതിന്‍റെ പകര്‍പ്പും തരൂര്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. രാഷ്ട്രീയ വിദ്വേഷം കൊണ്ട് താൻ നിരവധി വട്ടം വ്യക്തിപരമായ തേജോവധത്തിന് ഇരയായിട്ടുണ്ടെന്നും എന്നാൽ ഇതെല്ലാം സഹിക്കുന്നതിന് ഒരു പരിധിയുണ്ട് എന്നും അദ്ദേഹം പറയുന്നു.

By Binsha Das

Digital Journalist at Woke Malayalam