Thu. Dec 19th, 2024
എറണാകുളം:

സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ അതീവ ജാഗ്രത തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോര്‍ട്ട്കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാര്‍ക്കറ്റുകർ അടച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച പന്ത്രണ്ട് പേരില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

എടത്തല, തൃക്കാക്കര, ചൂര്‍ണിക്കര സ്വദേശികള്‍ക്കും എറണാകുളം മാര്‍ക്കറ്റില്‍ ചായക്കട നടത്തുന്ന ഒരാള്‍ക്കുമാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്.കണ്ടെയ്‍ന്‍‍മെന്‍റ് സോണുകളിലെ അവശ്യസാധന വില്‍പ്പന കേന്ദ്രങ്ങളുടെ രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് ഒരുമണിവരെ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക

By Binsha Das

Digital Journalist at Woke Malayalam