Mon. Dec 23rd, 2024

തിരുവനന്തപുരം:

തന്റെ മകൻ സിപിഎം പ്രവർത്തകൻ അല്ലെന്ന് തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ സന്ദീപ് നായരുടെ അമ്മ ഉഷ.  മകൻ ബിജെപി അനുഭാവിയാണെന്നും, തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സന്ദീപ് പ്രചാരണരംഗത്ത് പ്രവർത്തിക്കുമായിരുന്നുവെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു. താനാണ് സിപിഎം പ്രവർത്തകയെന്നും അമ്മ വ്യക്തമാക്കി. സന്ദീപ് സിപിഎം പ്രവർത്തകനാണെന്ന  പ്രചാരണങ്ങൾക്കിടെയാണ് അമ്മയുടെ പ്രതികരണം. സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന്റെ സുഹൃത്തും കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉടമയുമാണ് സന്ദീപ്.

By Binsha Das

Digital Journalist at Woke Malayalam