എറണാകുളം:
എറണാകുളത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. കൊവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായും അടയ്ക്കും. ആലുവ മുന്‍സിപ്പാലിറ്റിയിലെ 13 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കും.
സ്ഥിതി ഗുരുതരമാവുകയാണെങ്കില്‍ ആലുവ മുന്‍സിപ്പാലിറ്റി പൂര്‍ണമായും അടയ്ക്കുമെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വരാപ്പുഴ മത്സ്യ മാർക്കറ്റ്, ആലുവ മാർക്കറ്റ്, ചമ്പക്കര മാർക്കറ്റ് എന്നിവയും അടയ്ക്കും. കൂടാതെ മരട് മുനിസിപ്പാലിറ്റിയിലെ 4ാം ഡിവിഷനും കണ്ടെയ്ൻമെന്റ് സോണാക്കാൻ തീരുമാനിച്ചു.