Mon. Dec 23rd, 2024
തൂത്തുക്കൂടി:

തൂത്തുക്കൂടി ഇരട്ട കസ്റ്റഡി കൊലപാതകക്കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ഇക്കാര്യം വ്യക്തമാക്കി  കേന്ദ്ര സർക്കാർ വിഞ്ജാപനമിറക്കി. എന്നാൽ, എപ്പോൾ അന്വേഷണം തുടങ്ങുമെന്നോ, ഏതു യൂണിറ്റ് അന്വേഷിക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല. തമിഴ്‌നാട് ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, സിബിഐ കേസ് അട്ടിമറിക്കുമെന്നും സിബിസിഐഡി അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ടു ചില സന്നദ്ധ സംഘടനകൾ രംഗത്തെത്തി.

By Binsha Das

Digital Journalist at Woke Malayalam