Sun. Dec 22nd, 2024
കോഴിക്കോട്:

സ്വാതന്ത്ര്യ സമരസേനാനിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ സി. രൈരു നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രൈരു നായര്‍ തനിക്ക് പിതൃതുല്യനായിരുന്നുവെന്ന് പിണറായി വിജയന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോഴിക്കോട്ടെ സഹകരണ ആശുപത്രിയില്‍വെച്ച് ഇന്നലെ രാത്രിയാണ് രെെരു നായര്‍ അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തലശേരി മേലുരിലെ വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുകള്‍ നടക്കും.

By Binsha Das

Digital Journalist at Woke Malayalam