Sat. Nov 1st, 2025

തിരുവനന്തുപുരം:
സർക്കാർ ഓഫിസുകളുടെയും പൊതു മേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ സംബന്ധിച്ച് പുതിയ മാർഗ നിർദേശം പുറത്തിറക്കി. ഗർഭിണികളായ സർക്കാർ ജീവനക്കാർക്ക് ഇനി വർക്ക് ഫ്രം ഹോം സൗകര്യം ലഭിക്കും. ഹോട്ട്‌സ്‌പോട്ടിൽ നിന്നുള്ള ജീവനക്കാരും ഇനി ഓഫീസിൽ വരേണ്ട. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ.