30 C
Kochi
Sunday, September 19, 2021
Home Tags Government employees

Tag: government employees

സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടൻ; സംസ്ഥാനത്തു വാക്സിൻ സൗജന്യം: ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടനുണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക്. ശമ്പളപരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെ ലഭിക്കും. കിട്ടിയാലുടന്‍ നടപടിെയടുക്കും. പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കാം എന്ന് പറഞ്ഞിട്ടില്ല. പുനഃപരിശോധിക്കാമെന്നാണ് വാഗ്ദാനം. സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ സൗജന്യമായിരിക്കും. സൗജന്യ വാക്സീനേഷനായി  ആവശ്യമെങ്കില്‍ കടമെടുക്കുമെന്നും ധനമന്ത്രി മനോരമ ന്യൂസിനോടു പറഞ്ഞു. 

നാലര വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

 കൊച്ചി:കേരളത്തില്‍ മാത്രമാണ് നാലര വര്‍ഷം കുടുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്കരിക്കുന്നതെന്ന് ഹൈക്കോടതി. സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സര്‍ക്കാരിന്റെ നീക്കമെന്ന് കോടതി വിമർശിച്ചു. നിലംനികത്തല്‍ ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട ഒരു കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഈ വിഷയം ഉന്നയിച്ചത്.സാധാരണക്കാരെ പിഴിഞ്ഞ് സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഹൈക്കോടതി വിമർശനം. മറ്റ് സംസ്ഥാനങ്ങളില്‍...

കൊവിഡ് ദുരിതാശ്വാസത്തിനായി പിടിച്ച ശമ്പളം പലിശ സഹിതം പിഎഫിൽ ലയിപ്പിക്കും

തിരുവനന്തപുരം: കൊവിഡ് ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരിൽ നിന്ന് പിടിച്ചെടുത്ത ശമ്പളം പിഎഫിൽ ലയിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ആറ് ദിവസത്തെ വീതം ശമ്പളം അഞ്ച് മാസമായാണ് ദുരിതാശ്വാസ നിധിയിലേക്ക് എടുത്തത്. ഒമ്പത് ശതമാനം പലിശ നിരക്കിലാണ് പിഎഫിൽ നിക്ഷേപിക്കുന്നത്.എന്നാൽ പിഎഫിൽ നിക്ഷേപിക്കുന്ന തുക ഏപ്രിൽ മാസത്തിന് ശേഷമേ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിൻവലിക്കാൻ...

സർക്കാർ- പൊതു മേഖലാ സ്ഥാപനങ്ങൾക്കായി പുതിയ കൊവിഡ് മാർഗ നിർദേശങ്ങൾ

തിരുവനന്തുപുരം: സർക്കാർ ഓഫിസുകളുടെയും പൊതു മേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ സംബന്ധിച്ച് പുതിയ മാർഗ നിർദേശം പുറത്തിറക്കി. ഗർഭിണികളായ സർക്കാർ ജീവനക്കാർക്ക് ഇനി വർക്ക് ഫ്രം ഹോം സൗകര്യം ലഭിക്കും. ഹോട്ട്‌സ്‌പോട്ടിൽ നിന്നുള്ള ജീവനക്കാരും ഇനി ഓഫീസിൽ വരേണ്ട. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ.

ദുബായിൽ സർക്കാർ ജീവനക്കാർക്ക് പുതിയ പെരുമാറ്റച്ചട്ടം

സർക്കാർ ജീവനക്കാർ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് ചുമതലകൾ നിർവഹിക്കണമെന്ന് ചൂണ്ടിക്കാട്ടി ദുബായിൽ സർക്കാർ ജീവനക്കാർക്കായി പുതിയ പെരുമാറ്റച്ചട്ടം നിലവിൽവന്നു. പെരുമാറ്റച്ചട്ടത്തിനും ധാർമിക മാനദണ്ഡങ്ങൾക്കും ദുബായ് കിരീടാവകാശി ശൈഖ്  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. ജോലിസ്ഥലത്തും പുറത്തും സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട...