Mon. Dec 23rd, 2024

ന്യൂയോർക്ക്

ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 142.6 മില്യൺ ‘മിസ്സിംഗ്’ കേസുകളിൽ 45.8 മില്യൺ കേസുകളും റിപ്പോർട്ട് ചെയ്തത് ഇന്ത്യയിൽ നിന്നാണെന്ന് യുണൈറ്റഡ് നേഷൻസ്. യുണൈറ്റഡ് നേഷൻസ് പോപുലേഷൻ ഫണ്ട് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വേൾഡ് പോപുലേഷൻ റിപ്പോർട്ടിലാണ് ഈ നടുക്കുന്ന കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 50 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനവുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.