ന്യൂഡൽഹി
കോമൺവെൽത്ത് ഗെയിംസ് സ്റ്റേഡിയം കോവിഡ് കെയർ സെന്ററാക്കി ഡൽഹി സർക്കാർ. സ്റ്റേഡിയത്തിൽ 600 കിടക്കകളുള്ള കൊവിഡ് കെയർ സെന്ററാണ് ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സ്റ്റേഡിയത്തിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.