Fri. Apr 4th, 2025

 

മുത്തങ്ങ

അതിർത്തി ചെക്ക് പോസ്റ്റുകളിലെ കൊവിഡ് മുൻകരുതലിന്‍റെ ഭാഗമായുള്ള വാഹന പരിശോധനയിൽ വൻ വീഴ്ച. മുത്തങ്ങ മൂലഹള്ള ചെക്ക് പോസ്റ്റ് വഴി പാസില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരവധി പേർ കേരളത്തിലേക്ക് കടക്കുന്നു. ചരക്ക് ലോറികളിലൂടെയാണ് ആളുകൾ എത്തുന്നത്.കഴിഞ്ഞ ദിവസം മാത്രം അഞ്ച് പേർ ഇങ്ങിനെ എത്തി. രണ്ട് പേർക്ക് തിരിച്ചറിയൽ രേഖകൾ പോലുമുണ്ടായിരുന്നില്ല.പിടിയിലായവരെ എക്സൈസ് പൊലീസിന് കൈമാറി. ചരക്ക് വാഹനങ്ങളിൽ പൊലീസ് പരിശോധന കുറവാണെന്നത് മുതലെടുത്താണ് കൂടുതൽ പേരുമെത്തുന്നത്.