കൊല്‍ക്കത്ത:
അംഫാന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിനു ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിയന്തര ധനസഹായമായി 1000 കോടി നല്‍കും. ഈ പ്രതിസന്ധിയില്‍ ബംഗാള്‍ ജനതക്കൊപ്പമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം തുടരുകയാണ്. മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം പ്രധാനമന്ത്രി ദുരന്തമേഖലകളില്‍ ആകാശനിരീക്ഷണം നടത്തുന്നുണ്ട്. ബംഗാളിനു ശേഷം ഒഡീഷയും പ്രധാനമന്ത്രിയും സന്ദര്‍ശിക്കും.
അംഫാന്‍ ചുഴലിക്കാറ്റില്‍ ബംഗാളില്‍ 72 പേരാണ് മരിച്ചത്. ഒഡീഷയുടെ വടക്കും ബംഗാളിന്റെ തെക്കും ഉംപുന്‍ താണ്ഡവമാടി. ബംഗാള്‍ നേരിട്ട ഏറ്റവും വലിയ ദുരന്തമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല.